പൊടിയൻബസാറിൽ വീട് കത്തിയമർന്നു

കൊടുങ്ങല്ലൂർ: എടവിലങ്ങ് . തീയണക്കാനുള്ള നാട്ടുകാരുടെയും, ഫയർഫോഴ്സി​െൻറയും പരിശ്രമം ഫലം കണ്ടില്ല. പൊടിയൻബസാർ വിലങ്ങൻപാറ വെള്ളാപ്പിള്ളി വേണുവി​െൻറ വീടാണ് കത്തിയമർന്നത്. വീട് കത്തുന്നത് കണ്ട് മോഹലസ്യപ്പെട്ട് വീണ വീട്ടമ്മക്ക് ചികിത്സ നൽകി. ഒാലയുടെ മേൽ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയ വീടാണ് കത്തിയമർന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ കൊടുങ്ങല്ലൂർ ഫയർഫോഴ്സ് വാഹനത്തിന് സ്ഥലത്ത് റോഡുപണി നടക്കുന്നതിനാൽ വീടിനടുത്തേക്ക് എത്താനായില്ല. തുടർന്ന് സമീപത്തെ കുളത്തിൽനിന്ന് വെള്ളം കോരിയൊഴിച്ചാണ് ഫയർഫോഴ്സ് തീ അണച്ചത്. അപ്പോഴേക്കേും വീട് പൂർണമായി അഗ്നിക്കിരയായി. അടുപ്പിൽനിന്ന് തീ പടർന്നതാകാമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. സ്റ്റേഷൻ ഒാഫിസർ സുനിൽ ജോസഫ്, ലീഡിങ് ഫയർമാൻ സുധൻ, ഫയർമാൻമാരായ നൗഷാദ്, അനിൽകുമാർ, സുജിത്ത് തോമസ്, ദിലീപ്, ഡ്രൈവർ ടി.ഗോപി എന്നിവരടങ്ങുന്ന ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.