' കൊടുങ്ങല്ലൂർ: മൊബൈൽ ഫോൺ വിപണന രംഗത്ത് കുത്തകകളുടെ കടന്നു കയറ്റം നിയന്ത്രിക്കണമെന്നും സ്വയംതൊഴിൽ സംരംഭങ്ങളെന്ന നിലക്ക് ഈ രംഗത്തെ സാധാരണക്കാർക്ക് പിടിച്ച് നിൽക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും മൊബൈൽ ഫോൺ റീട്ടെയിലേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.എ. അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ മുഖ്യാതിഥിയായി. 'മൊബൈൽ വിൽപനയും സൈബർ കുറ്റകൃത്യങ്ങളും' എന്ന വിഷയത്തിൽ തൃശൂർ സൈബർ സെല്ലിലെ സുജിത്ത് ക്ലാസ് നയിച്ചു. എം.എൻ. അനസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് കൗൺസിലർ കെ.ജെ. ശ്രീജിത്ത്, രാജേഷ് മോഹൻ, സാജിദ്, സദ്ദാം ഹുൈസൻ, പോൾ ആേൻറാ, ലിജോ പോൾ, പി.എസ്. അബ്ദു റഹീം, സി.പി. സുനിൽ, സി. സനൽ, പി.എം. ഷെഫീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.