ചാലക്കുടി: കാലങ്ങളായി പൂർണമായി തകർന്നു കിടന്ന ചാലക്കുടി- വെള്ളാങ്ങല്ലൂര്‍ റോഡിൽ ഒടുവിൽ വികസനമെത്തി. തീരദേശ ഹൈവേയുമായി ചാലക്കുടിയെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഈ റോഡിെൻറ നവീകരണത്തിെൻറ ഭാഗമായി പടിഞ്ഞാറേ ചാലക്കുടി അമ്പലനട ഭാഗത്ത് ടൈല്‍സ് വിരിക്കാൻ തുടങ്ങി. പൊതുമരാമത്ത് വകുപ്പ് വക റോഡാണെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിെൻറ 15 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം നടക്കുന്നത്. 15.13 കിലോമീറ്ററുള്ള റോഡിെൻറ തുടക്കമാണ് അമ്പലനട കവല. വെള്ളക്കെട്ട് മൂലം റോഡ് പൂര്‍ണമായും തകരുന്ന അമ്പലനട ഭാഗത്തിന് ടൈല്‍സ് വിരിക്കുന്നതോടെ മുഖഛായ മാറുകയാണ്. വെള്ളക്കെട്ട് മൂലം തകരുന്ന റോഡിെൻറ മറ്റ് ഭാഗങ്ങളിലും ടൈല്‍സ് വിരിക്കും. ആദ്യത്തെ ചെറിയ ഭാഗം ചാലക്കുടി നിയോജകമണ്ഡലത്തിലും ഭൂരിഭാഗം ഇരിങ്ങാലക്കുടയിലുമായാണ്. കാരൂര്‍, കൊമ്പിടിഞ്ഞാമാക്കല്‍ കടന്നാണ് ഇത് വെള്ളാങ്ങല്ലൂരെത്തുന്നത്. അവിടെനിന്ന് ചെറിയ ദൂരം പിന്നിട്ട് മതിലകത്ത് തീരദേശപാതയില്‍ വന്നെത്തും. കൊമ്പൊടിഞ്ഞാമാക്കലില്‍നിന്ന് വെള്ളാങ്ങല്ലൂര്‍ വഴി മതിലകത്തുചെന്ന് തീരദേശ ഹൈവേയില്‍ എത്തിച്ചേരാമെന്നതിനാല്‍ നിരവധി യാത്രക്കാരാണ് ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.