സി.പി.എം സമ്മേളനത്തിന് പൊലീസിന് പ്രത്യേക മാർഗനിർദേശം

തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തി​െൻറ പ്രചാരണ സംവിധാനങ്ങളിൽ കൈവെച്ചാൽ പൊലീസി​െൻറ പിടിവീഴും. പ്രചാരണ ബോർഡുകൾ, കൊടിതോരണങ്ങൾ, കുടിലുകൾ, കലാരൂപങ്ങളടക്കമുള്ള ശിൽപങ്ങൾ എന്നിവ നാടെമ്പാടും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒല്ലൂരിന് സമീപം പൊന്നൂക്കരയിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ സി.പി.എം ഓഫിസും പ്രചാരണ ബോർഡുകളും നശിപ്പിച്ചിരുന്നു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധംകൂടി കണക്കിലെടുത്താണ് സുരക്ഷക്കായി പൊലീസിന് പ്രത്യേക മാർഗനിർദേശം നൽകിയത്. 22 മുതൽ 25 വരെ തൃശൂരിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളും പെങ്കടുക്കുന്നുണ്ട്. സമ്മേളനത്തിൽ പെങ്കടുക്കുന്നവരുടെ സുരക്ഷ ഡി.ജി.പി നേരിട്ടാണ് നിരീക്ഷിക്കുക. എ.ഡി.ജി.പിമാരുടെ മേൽനോട്ടത്തിൽ ഐ.ജിക്കാണ് സുരക്ഷ ചുമതല. പ്രതിനിധി സമ്മേളനം നടക്കുന്ന റീജനൽ തിയറ്ററും പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനിയും മാത്രം പൊലീസ് ശ്രദ്ധിച്ചാൽ മതിയാവില്ല. പ്രചാരണ സാമഗ്രികളും കാവലിൽ ഉൾപ്പെടും. ഒരു ബ്രാഞ്ച് അതിർത്തിയിൽ കുറഞ്ഞത് അഞ്ച് കുടിലുകൾ, പന്ത്രണ്ട് പ്രചാരണ ബോർഡുകൾ, കൊടിതോരണങ്ങൾ, മൂന്ന് ശിൽപങ്ങൾ എന്നിങ്ങനെയുണ്ടാവണമെന്നാണ് നിർദേശം. ലക്ഷക്കണക്കിന് ശിൽപങ്ങളും, കുടിലുകളുമാണ് ഇതിനായി സി.പി.എം പ്രവർത്തകർ തയ്യാറാക്കിയത്. ഇവയുടെ കണക്കെടുക്കാനും സാഹചര്യം പരിശോധിക്കാനും ഐ.ജി സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് നിർദേശം നൽകി. ധനകാര്യ സ്ഥാപനങ്ങൾ പരിശോധിക്കുന്നതിന് സമാനമായി മുഴുവൻ സമയ നിരീക്ഷണമാണ് കൊടിതോരണങ്ങൾക്ക് നൽകുക. നശിപ്പിക്കാനായാലും അെല്ലങ്കിലും കൊടിതോരണങ്ങളിലും കുടിലുകളിലും ശിൽപങ്ങളിലും തൊട്ടാൽ പൊലീസി​െൻറ കണ്ണിലുടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.