മേത്തല:- വാഹനാപകടത്തിൽ പരിക്കേറ്റ ആറുവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചുവെന്നാരോപിച്ച് ഗൗരിശങ്കർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. രാഹുൽമേനോനെ മർദിച്ചതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ പണിമുടക്കി. അനുഭാവം പ്രകടിപ്പിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഒരു മണിക്കൂർ ജോലി ബഹിഷ്കരിച്ചു. ഐ.എം.എയുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതുമൂലം ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ചേരമാൻ മസ്ജിദിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച എടവനക്കാട് പുന്നിലത്ത് അൻസാറിെൻറ മകൾ ഫാത്തിമ നൗറിന് വിദഗ്ധ ചികിത്സ നൽകിയില്ലെന്നാരോപിച്ചായിരുന്നു ഒരു സംഘം ഡോക്ടറെ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മർദനമേറ്റ ഡോക്ടർ ചികിത്സയിലാണ്. കുട്ടിയെ വിദഗ്ധ ചികിത്സക്ക് എറണാകുളത്തേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ഡോക്ടർമാരുടെ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് മേഖലയിലെ ക്ലിനിക്കുകൾ അടച്ചിട്ടു. ഡോക്ടറുടെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തു. ആശുപത്രിയിലെ നിരീക്ഷണ കാമറ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.