സാമൂഹിക വിദ്യാഭ്യാസ പരിപാടിയിൽ ലൈബ്രറി കൗൺസിൽ പ്രവർത്തകരും

തൃശൂർ: 'നവകേരളത്തിനായി ജനകീയാസൂത്രണം' സാമൂഹിക വിദ്യാഭ്യാസ പരിപാടിയിൽ ലൈബ്രറി കൗൺസിൽ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാനും പ്രവർത്തകരെ സജ്ജരാക്കാനും ലക്ഷ്യമിട്ടുള്ള രണ്ടു ദിവസത്തെ സംസ്ഥാനതല പരിശീലകരുടെ പരിശീലനം കിലയിൽ നടന്നു. സംസ്ഥാനത്തി​െൻറ വിവിധ ജില്ലകളിൽനിന്നുള്ള 65 പ്രവർത്തകർ പങ്കെടുത്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ഡോ. സണ്ണി ജോർജ്, ജെ.ബി. രാജൻ, ഡോ. ജഗദീശൻ, കെ.ബി. മദൻമോഹൻ, പപ്പൻ കുട്ടമ്മത്ത് എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ അധികാര വികേന്ദ്രീകരണ ചരിത്രം, പഞ്ചായത്ത് രാജ് സംവിധാനം, ആർദ്രം ഉപമിഷൻ, ഹരിത കേരളം ഉപമിഷൻ, വിവിധ സംഘടന സംവിധാനങ്ങളും പഞ്ചായത്ത് രാജും, പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തൽ മിഷൻ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ഇവിടെ പരിശീലനം നേടുന്നവരുടെ നേതൃത്വത്തിൽ ജില്ല, താലൂക്ക് തലത്തിൽ ലൈബ്രറി കൗൺസിൽ പ്രവർത്തകർക്കും ലൈബ്രറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൊതുജനങ്ങൾക്കും പരിശീലനം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.