തൃശൂർ: െകാച്ചിൻ ദേവസ്വം ബോർഡിെൻറ കീഴിലുള്ള 403 ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും ക്ഷേത്ര ജീവനക്കാർക്ക് മെഡിക്കൽ റീഇംപേഴ്സ്മെൻറും ഏർപ്പെടുത്തുന്ന പദ്ധതികളുടെയും ഉദ്ഘാടനം നിയമസഭ മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ നിർവഹിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ അധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡിവിഷനൽ മാനേജർ വി.വി. രാഘവൻ പദ്ധതി രേഖ ബോർഡിന് കൈമാറി. ബോർഡ് അംഗങ്ങളായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.എൻ. അരുൺകുമാർ, സ്പെഷൽ കമീഷണർ ആർ. ഹരി, അസി. കമീഷണർ പി. രാജേന്ദ്രപ്രസാദ്, ബോർഡ് സെക്രട്ടറി വി.എ. ഷീജ, തൃപ്പുണിത്തുറ ദേവസ്വം ഒാഫിസർ പി.ബി. ബിജു എന്നിവർ സംസാരിച്ചു. തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രം വൃശ്ചികോത്സവം മികച്ചതാക്കാൻ പരിശ്രമിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും 'ഹരിതക്ഷേത്രം'ഡോക്യുമെൻററി സംവിധായകൻ സുധി അന്ന, ഗാനരചയിതാവ് േജാൺ പൊന്നൻ എന്നിവരെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.