ചെറുതുരുത്തി: സാമ്പത്തിക സംവരണ നീക്കം ഉപേക്ഷിക്കുക, കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസില്‍ മുഴുവന്‍ തസ്തികയിലും സംവരണം പാലിക്കുക, ക്രീമിലയര്‍ വരുമാന പരിധി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങർ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് വള്ളത്തോൾ നഗർ പഞ്ചായത്ത് കമ്മിറ്റി ചെറുതുരുത്തിയിൽ നിശാസമരം നടത്തി. സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ചെറുതുരുത്തി സെൻററിൽ സമാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. അബ്ദുൽകരീം ഉദ്ഘാടനം ചെയ്തു. റംഷാദ് പള്ളം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.കെ. സെയ്തലവി, കെ.വി.കെ. ബഷീർ ഹുസൈൻ, വി.എ. നൗഷാദ്, പി.എ. മുഹമ്മദാലി, കെ.വൈ. അഫ്സൽ, ടി.ബി. മൊയ്തീൻകുട്ടി, സുലൈമാൻ നെടുമ്പുര എന്നിവർ സംസാരിച്ചു. ഷെഫീഖ് താഴപ്ര സ്വാഗതവും ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.