ചാവക്കാട്: തിരുവത്ര ചീനിച്ചുവട് ക്രസൻറ് കലാകായിക സാംസ്കാരിക വേദിയുടെ 10-ാം വാർഷികത്തോടനുബന്ധിച്ച് സ്പർശം ബ്ലഡ് ഡോണേഴ്സ് കേരളയുെടയും ഐ.എം.എ ബ്ലഡ് ബാങ്കിെൻറയും സഹകരണത്തോടെ രക്തനിർണയവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ചാവക്കാട് എസ്.ഐ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡൻറ് നജീബ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.എം. നാസർ, ടി.എ. ഹാരിസ് എന്നിവർ മുഖ്യാതിഥികളായി. ഷഫീർ, കോട്ടപ്പുറത്ത് ഷാഫി, ഫസലുദ്ദീൻ, ജി.സി.സി അംഗങ്ങളായ ഷാഹുൽ, ഷറഫുദ്ദീൻ, എച്ച്.എം. അനൂപ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സഈദ് സ്വാഗതം പറഞ്ഞു. താക്കോൽ ദാനം ഇന്ന് ചാവക്കാട്: ബ്ലാങ്ങാട് മഹല്ലിെൻറ നേതൃത്വത്തിൽ മഹല്ലിലെ കുടുംബത്തിന് നിർമിച്ച വീടിെൻറ താക്കോൽ ദാനം വെള്ളിയാഴ്ച വൈകീട്ട് നാലിന് നടക്കുമെന്ന് പ്രസിഡൻറ് ടി.കെ. അബ്ദുസ്സലാം, ജനറൽ സെക്രട്ടറി എം.വി. അബ്ദുൽ ജലീൽ എന്നിവരറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.