വാര്‍ഷിക പദ്ധതി: നടപടികൾക്ക് തുടക്കം

കുന്നംകുളം: പാര്‍പ്പിടത്തിന് ഊന്നല്‍ നല്‍കി കുന്നംകുളം നഗരസഭയില്‍ വാര്‍ഷിക പദ്ധതികള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. സംസ്ഥാന ബജറ്റ് വിഹിതമായി 18.64 കോടി രൂപയാണ് ലഭിച്ചത്. പൊതുവികസന പദ്ധതിയില്‍ ആറ് കോടി രൂപയും പട്ടികജാതി വികസനത്തിന് 2.72 കോടിയുമാണ് മാറ്റിവെക്കുന്നത്. റോഡിതര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 1.53 കോടി രൂപയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 2.31 കോടി രൂപയും വകയിരുത്തും. നഗരസഭയുടെ ബജറ്റ് വിഹിതവും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഗ്രാൻറുകളും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഉൾപ്പെടുത്തും. 15 വര്‍ക്കിങ് ഗ്രൂപ്പുകളാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. നിര്‍ദേശങ്ങള്‍ കൂട്ടിച്ചേർത്ത് വാര്‍ഡ് സഭകളില്‍ അവതരിപ്പിക്കും. വികസന സെമിനാര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. നഗരസഭ ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. വി. മനോജ്കുമാര്‍, കെ.എസ്. സുമൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഗീത ശശി, കെ.കെ. മുരളി, ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. ഷിജിൽ ജോൺ ആളൂരിന് പുരസ്കാരം കുന്നംകുളം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മികച്ച ഡോക്ടർക്കുള്ള കെ.ജി.എം.ഒ.എയുടെ അവാർഡിന് മരത്തംകോട് സ്വദേശി ഡോ. ഷിജിൽ ജോൺ ആളൂർ അർഹനായി. കാസർകോട് നെർക്കിലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറാണ്. മരത്തംകോട് ആളൂർ വീട്ടിൽ ഡോ. ജോൺസൻ-ഷേർളി ദമ്പതികളുടെ മകനാണ്. ഡോ. ജൂലിയാണ് ഭാര്യ. പെരിന്തൽമണ്ണ ശിഫ കൺെവൻഷൻ സ​െൻററിൽ നടന്ന 51ാമത് സംസ്ഥാന സമ്മേളനത്തിൽ അവാർഡ് സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.