ഭാരതപ്പുഴയിലേക്ക് മാലിന്യം: പ്രക്ഷോഭം നടത്തുമെന്ന് എം.എൽ.എമാർ

ചെറുതുരുത്തി: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ഭാരതപ്പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.എൽ.എമാരായ യു. ആർ. പ്രദീപ്, പി. കെ. ശശി എന്നിവർ മുന്നറിയിപ്പ് നൽകി. ചെറുതുരുത്തി-ഷൊർണൂർ തടയണ നിർമാണം കാണാനെത്തിയതായിരുന്നു ഇരുവരും. തടയണ നിർമാണം കാലവർഷത്തിന് മുമ്പ് പൂർത്തിയാക്കുമെന്നും എം.എൽ.എമാർ അറിയിച്ചു. അപകടാവസ്ഥയിലായ ജലസംഭരണി പൊളിച്ച് നീക്കും ചെറുതുരുത്തി: ചെറുതുരുത്തി ഗവ. എൽ.പി.സ്കൂളിൽ അപകടാവസ്ഥയിലായ ജലസംഭരണി പൊളിച്ചുമാറ്റി പുതിയത് നിർമിക്കുമെന്ന് സ്കൂൾ അധികൃതർ. കഴിഞ്ഞ ദിവസം ഇതേ സ്കൂളിൽ മതിൽ ഇടിഞ്ഞ് വീണിരുന്നു. വിദ്യാർഥികൾ ക്ലാസ് മുറിയിലായിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. അതിനോട് ചേർന്നാണ് വർഷങ്ങളുടെ പഴക്കമുള്ള ജലസംഭരണി. അധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും യോഗത്തിലാണ് സംഭരണി പൊളിക്കാൻ തീരുമാനിച്ചതെന്ന് പ്രധാനാധ്യാപിക സാവിത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.