തൃശൂര്‍: പൗരസ്ത്യ ഭാഷാധ്യാപക സംഘടന (പി.ബി.എസ്) 70-ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ പ്രതിനിധി സമ്മേളനം സംസ്ഥാന മുന്‍പ്രസിഡൻറ് ബാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഭാഷ നഷ്ടപ്പെടുമ്പോള്‍ സംസ്കാരം നശിക്കുമെന്നും സാംസ്കാരിക മൂല്യച്യുതി മറികടക്കാൻ മാതൃഭാഷയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് പി.കെ. ത്യാഗരാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ. അബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.വി. ലോറന്‍സ്, സംസ്ഥാന സെക്രട്ടറി ജോണി ഡയന്‍, പയസ് കുര്യന്‍, എം.വി. മഹിപാല്‍, എം.എസ്. സിന്ധു, പി. നാരായണന്‍, സംസ്ഥാന സെക്രട്ടറിമാരായ ദിലീപ് കുമാർ, കെ. ദിനേഷ്കുമാർ, ജനറല്‍ കണ്‍വീനര്‍ പി.ആർ. രാമചന്ദ്രന്‍ എന്നിവർ സംസാരിച്ചു. 70 പിന്നിട്ടവരെ ആദരിക്കലും കുടുംബയോഗവും നടന്നു. സമ്മേളനം 10ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.