വാടാനപ്പള്ളി: സിംഗപ്പൂരിലെ ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. വാടാനപ്പള്ളിയില്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന സ്ഥാപനം നടത്തിയിരുന്ന ഭുവനന്‍, സഹായി ജെഷോര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇരുപതോളം പേരില്‍നിന്ന് 12 ലക്ഷം രൂപയാണ് തട്ടിയത്. എന്നാല്‍, കൂടുതല്‍ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പറയുന്നത്. 20,000 മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വിസക്കായി വാങ്ങിയിട്ടുണ്ടത്രെ. ഭുവൻ നല്‍കിയ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. മെഡിക്കല്‍ പരിശോധനക്കെന്ന് പറഞ്ഞ് 12,000 രൂപ വീതം പണമായി വാങ്ങുകയും ചെയ്തുവെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതൽ പേർ പരാതി നല്‍കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.