ഉത്രാളിക്കാവ് പൂരത്തിന് ഗ്രീൻ പ്രോട്ടോകോൾ

വടക്കാഞ്ചേരി: നടപ്പാക്കാൻ തീരുമാനം. എഴുന്നള്ളിപ്പിന് ആനകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എലിഫൻറ് സ്ക്വാഡ് രൂപവത്കരിക്കാനും പൂരപ്പറമ്പിൽ ശുദ്ധജലം, വൈദ്യുതി, ആംബുലൻസ് എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുവാനും തീരുമാനിച്ചു. ഉത്രാളിക്കാവ് പൂരം, മച്ചാട് മാമാങ്കം എന്നിവയുടെ സുഗമമായ നടത്തിപ്പിന് റവന്യൂ വകുപ്പി​െൻറ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. ഗ്രീൻ പ്രോട്ടോക്കോൾ പൂരം സംഘടിപ്പിക്കണമെന്ന് സബ് കലക്ടർ രേണു രാജ് പറഞ്ഞു. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ, മുനിസിപ്പൽ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്, തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീജ, വിവിധ പൂരക്കമ്മിറ്റി പ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. തഹസിൽദാർ ബ്രീജാ കുമാരി സ്വാഗതവും ഡെപ്യൂട്ടി തഹസിൽദാർ പി.പി. സീന നന്ദിയും പറഞ്ഞു. അതേസമയം, ഉത്രാളി പൂരത്തോടനുബന്ധിച്ചുള്ള അഖിലേന്ത്യ പ്രദർശനം ഇത്തവണയും വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തന്നെ നടക്കും. ഗ്രൗണ്ടിൽ പ്രദർശനം നടത്തുന്നതിനെതിരെ വടക്കാഞ്ചേരി സ്വദേശി സമർപ്പിച്ച ഹർജി ഹൈകോടതി തള്ളി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ പ്രദർശനം നടത്തുന്നതിന് കോടതി എക്സിബിഷൻ കമ്മിറ്റിക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.