ഉദ്ഘാടനം കഴിഞ്ഞ് മാസം കഴിഞ്ഞിട്ടും പൊക്കവിളക്ക് തെളിഞ്ഞില്ല

കയ്പമംഗലം: കൊപ്രക്കളം സ​െൻററില്‍ ആഘോഷപൂർവം എല്‍.ഇ.ഡി പൊക്കവിളക്ക് ഉദ്ഘാടനം ചെയ്തിട്ട് മാസം ഒന്നാകുന്നു. ഇന്ന് കത്തും, നാളെ കത്തും എന്ന വാഗ്ദാനമല്ലാതെ ഇതുവരെ വിളക്ക് തെളിഞ്ഞിട്ടില്ല. ഇന്നസ​െൻറ് എം.പിയുടെ വികസന ഫണ്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് വിളക്ക് സ്ഥാപിച്ചത്. പഞ്ചായത്ത് അധികൃതരും പരിവാരങ്ങളും ആവേശപൂർവം എത്തി ഇന്നസ​െൻറിനെകൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചതാണ്. പിന്നെ ഈവഴിക്ക് ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വിളക്ക് സ്ഥാപിച്ചതല്ലാതെ വൈദ്യുതി ഇതുവരെയും എത്തിയിട്ടില്ല. വിളക്കിന് താഴെ മെഴുകുതിരി കത്തിക്കേണ്ടിവരുമോ എന്നാണിപ്പോള്‍ കൊപ്രക്കളത്തുകാരുടെ ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.