പൂർവ വിദ്യാർഥി സംഗമം

മതിലകം: പുതിയകാവ് ഇൽഫത്ത് വിമൻസ് കോളജ് പത്തിന് ഉച്ചക്ക് 1.30ന് ഇ.ടി. ടൈസൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫോൺ: 7559981870, 04802642927. ഒരേമണ്ണിൽ വിളഞ്ഞു; നാലുതരം മഞ്ഞൾ സെബീന നസീറാണ് മഞ്ഞൾ കൃഷിയിൽ വ്യത്യസ്തത പരീക്ഷിച്ച് വിജയം കൊയ്തത് ചെന്ത്രാപ്പിന്നി: നാലുതരം മഞ്ഞള്‍ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരിക്കുകയാണ് ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയകത്ത് സെബീന നസീർ. പാട്ടത്തിനെടുത്ത 25 സ​െൻറ് സ്ഥലത്താണ് സെബീനയുടെ കൃഷി പരീക്ഷണങ്ങള്‍. വ്യാഴാഴ്ച 600 കിലോ മഞ്ഞളാണ് വിളവെടുത്തത്. നാലുതരം മഞ്ഞളുകളും ഇഞ്ചിയുമാണ് പരീക്ഷിച്ചത്. കരിയില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍ കൂടാതെ വിപണിയില്‍ വന്‍ വിലയുള്ള കസ്തൂരി മഞ്ഞള്‍, പ്രതിഭ മഞ്ഞള്‍, കരിമഞ്ഞള്‍ എന്നിവയും വയനാടന്‍ ഇഞ്ചിയും കൃഷി ചെയ്തു. മാര്‍ക്കറ്റില്‍ യഥാക്രമം കിലോ 400 രൂപ, 200 രൂപ, 6000 രൂപ എന്നിങ്ങനെ വിലയുള്ളവയാണിവ. മഞ്ഞള്‍ ഇനങ്ങള്‍ കണ്ണൂരിലെ ഏഴിമലയില്‍നിന്നും ഇഞ്ചി വയാനാട്ടില്‍നിന്നുമാണ് സംഘടിപ്പിച്ചത്. എല്ലുപൊടിയും പച്ചിലകളും അടക്കമുള്ള ജൈവ വളമാണ് കൃഷിക്ക് ഉപയോഗിച്ചത്. വിദേശത്ത് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സെബീന ഏഴു വര്‍ഷം മുമ്പ് നാട്ടിലെത്തിയതോടെ ഒഴിവുസമയം ഉപയോഗപ്പെടുത്താനാണ് കൃഷി ആരംഭിച്ചത്. പച്ചക്കറികളിലെ വ്യത്യസ്ത ഇനങ്ങള്‍ പരീക്ഷിച്ച സെബീന കഴിഞ്ഞ വര്‍ഷം 64 തരം പച്ചമുളകുകള്‍ മാത്രം കൃഷി ചെയ്ത് ശ്രദ്ധേയയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.