ബി.ജെ.പിക്കാരനെ ആക്രമിച്ച ഒരാൾകൂടി അറസ്്റ്റിൽ

ചെന്ത്രാപ്പിന്നി: ഈസ്റ്റില്‍ തൈപ്പൂയക്കാവടിയാട്ടത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ഒരാളെക്കൂടി മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പടിയത്ത് ജിജിന്‍ദാസാണ് (20) പിടിയിലായത്. ജനുവരി 31ന് രാത്രി പത്തരയോടെ ചെന്ത്രാപ്പിന്നി ഈസ്റ്റ് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയാഘോഷത്തി​െൻറ ഭാഗമായുള്ള കാവടിയാട്ടത്തിനിടെയാണ് സംഭവം. ഈ കേസില്‍ നേരത്തെ കയ്പമംഗലം സ്വദേശി തോട്ടുങ്ങല്‍ വിഷ്ണു പിടിയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.