റോഡ് സുരക്ഷ പ്രവർത്തനങ്ങളുമായി റാഫ്

തൃശൂർ: റോഡപകടങ്ങൾ കുറക്കുകയെന്ന ലക്ഷ്യത്തിൽ 'ഒരിറ്റു ശ്രദ്ധ, ഒരുപാട് ആയുസ്സ്' എന്ന പേരിൽ റോഡ് സുരക്ഷ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുമെന്ന് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം (റാഫ്) ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ഓഡിറ്റോറിയത്തിൽ ബോധവത്കരണ സമ്മേളനം നടത്തും. മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. മാതൃക ഡ്രൈവർമാരെ തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ ആദരിക്കും. എ.സി.പി പി. വാഹിദ് ലഘുലേഖ പ്രകാശനം നടത്തും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എം. ഇബ്രാഹിംകുട്ടി, റോഡ് സുരക്ഷ പരിശീലകൻ വി.കെ. പൗലോസ് എന്നിവർ ക്ലാസെടുക്കും. റാഫ് സംസ്ഥാന പ്രസിഡൻറ് കെ.എം അബ്്ദു, ജില്ല പ്രസിഡൻറ് വർഗീസ് മേച്ചേരി, എം.ടി. തെയ്യാല, വേണു കരിക്കാട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾക്കായി കായിക മത്സരം തൃശൂർ: ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 ഡിയുടെ നേതൃത്വത്തിൽ പാലക്കാട്, മലപ്പുറ‍ം, തൃശൂർ ജില്ലകളിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കായിക മത്സരം നടത്തും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷ​െൻറ സഹകരണത്തോടെ ചാലക്കുടി ലയൺസ് ക്ലബി​െൻറ ആതിഥേയത്തിലാണ് മത്സരങ്ങൾ നടത്തുകയെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ മൈതാനത്ത് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇന്നസ​െൻറ് എം.പി മുഖ്യാതിഥിയാവും. ആറു ഇനങ്ങളിലായി 1200 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കും. ലയൺസ് നേതാക്കളായ ഇ.ഡി. ദീപക്, പോൾ ഡേവീസ്, സജു പാത്താടൻ, ജെയിംസ് വളപ്പില എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.