തൃശൂർ: കോര്‍പറേഷനില്‍ അമൃത് പദ്ധതിയിൽ ഉള്‍പ്പെടുത്തിയ 269.62 കോടിയുടെ പശ്ചാത്തല വികസനപദ്ധതികള്‍ തുടങ്ങുന്നു. കുടിവെള്ളം, മാലിന്യസംസ്കരണം, കാനകളുടെ അറ്റകുറ്റപ്പണി, നെഹ്റുപാർക്ക് നവീകരണം, വടക്കേ ബസ്സ്റ്റാന്‍ഡില്‍ ഫുട് ഒാവര്‍ ബ്രിഡ്ജ്, എം.ഒ. റോഡില്‍ സബ്വേ എന്നിവയടക്കം ബൃഹത് പദ്ധതികളാണ് വരുന്നത്. വിവിധഘട്ടങ്ങളിലായി 39 പദ്ധതികളുടെ വിശദമായ േപ്രാജക്ട് റിപ്പോര്‍ട്ടുകള്‍ക്ക് അമൃത് വിദഗ്ധസമിതിയുടെ അംഗീകാരവും ഭരണാനുമതിയും ലഭിച്ചു. സാങ്കേതിക അനുമതി ലഭിച്ചാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ തുടങ്ങും. ജനറല്‍ ആശുപത്രിയില്‍ മാലിന്യസംസ്കരണത്തിനായി 3.52കോടി ചെലവില്‍ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് കക്കൂസ് മാലിന്യസംസ്കരണത്തിനായി 3.5 കോടി ചെലവില്‍ സെപ്റ്റേജ് പ്ലാൻറ് ആശുപത്രികളിലേതുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മലിനജല സംസ്കരണത്തിന് 53.4 കോടി രൂപ ചെലവിട്ട് വഞ്ചിക്കുളത്തിന് സമീപം മലിനജലസംസ്കരണ പ്ലാൻറ് പഴയ മുനിസിപ്പാലിറ്റി പ്രദേശത്ത് കേടായ വാട്ടര്‍ മീറ്ററുകളും പൈപ്പുകളും മാറ്റിസ്ഥാപിക്കും കാലഹരണപ്പെട്ട എ.സി, പ്രിമോ പൈപ്പുകള്‍മാറ്റി പുതിയ ഡി1 പി.വി.സി പൈപ്പുകളിടും. രണ്ടുഘട്ടമായി 27.35 കോടിയാണ് ചെലവ്. 4.36 കോടി ചെലവില്‍ കോര്‍പറേഷന്‍ ജലവിതരണവിഭാഗം നവീകരിക്കും. 25 കോടി ചെലവില്‍ സോണല്‍ തിരിച്ച് ജലമാപ്പിങ് നടത്തും. 45.96 കോടി ചെലവില്‍ കാനകള്‍ അറ്റകുറ്റപ്പണി നടത്തും 10.78 കോടി ചെലവിൽ നടപ്പാത നവീകരിക്കും 2.66 കോടി ചെലവില്‍ നെഹ്റുപാര്‍ക്ക് നവീകരിക്കും അച്യുതമേനോന്‍ പാര്‍ക്ക് നവീകരണത്തിന് അരക്കോടി പനംകുറ്റിച്ചിറ പകല്‍വീട് പാര്‍ക്ക് 72ലക്ഷം വഞ്ചിക്കുളം പാര്‍ക്ക് നവീകരണം 1.01 കോടി വടക്കേ ബസ് സ്റ്റാന്‍ഡില്‍ ഫുട് ഓവർ ബ്രിഡ്ജ് 1.12 കോടി എം.ഒ റോഡില്‍ സബ്വേക്ക് 1.53 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.