'ഹരിതക്ഷേത്രം' രണ്ടാംഘട്ടം ഉദ്ഘാടനം നാളെ

തൃശൂർ: സംസ്ഥാന സർക്കാറി​െൻറ 'ഹരിതകേരളം' പദ്ധതിയുടെ മാതൃകയിൽ കൊച്ചിൻ ദേവസ്വം ബോർഡ് നടപ്പാക്കുന്ന 'ഹരിതക്ഷേത്രം' പദ്ധതിയുടെ രണ്ടാംഘട്ടം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് തെക്കേ ഗോപുരനടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹരിതക്ഷേത്രം പുരസ്കാര സമർപ്പണം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. വൈദ്യരത്നം ഔഷധശാലയുമായി ബന്ധപ്പെട്ട് ക്ഷേത്രഭൂമിയിൽ ഔഷധ സസ്യങ്ങളും പൂജാപുഷ്പങ്ങളും നട്ടുപിടിപ്പിക്കുന്നതി​െൻറ ധാരണാപത്രം മന്ത്രി സി. രവീന്ദ്രനാഥിൽനിന്ന് വൈദ്യരത്നം ഔഷധശാല ഡയറക്ടർ അഷ്ടവൈദ്യൻ ഇ.ടി. പരമേശ്വരൻ മൂസ് സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.