തൃശൂർ: വാതിൽപടി വിതരണത്തിനായി വാഹനകരാർ ഏറ്റെടുത്തയാൾ പരാതിയുമായി മേഖല ഒാഫിസർക്ക് കത്തെഴുതി. ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിൽ റേഷൻ വസ്തുക്കൾ ലോറിയിൽ വിതരണം നടത്തുന്ന മാള സ്വദേശി സത്താറാണ് സപ്ലൈകോയുടെ പാലക്കാട് മേഖല കാര്യാലയ ഒാഫിസർക്ക് കത്തെഴുതിയത്. പരാതി ലഭിച്ചതായി ഒാഫിസർ സ്ഥിരീകരിച്ചു. വിതരണത്തിനായുള്ള ചരക്കുനീക്കത്തിന് 70 ശതമാനം തുകമാത്രമാണ് വകുപ്പ് നൽകിയത്. ബാക്കി 30 ശതമാനം നൽകിയിട്ടിെല്ലന്നും പരാതിയിലുണ്ട്. പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ എറണാകുളത്തെ മുഖ്യ കാര്യാലയവുമായി അധികൃതർ ബന്ധപ്പെട്ടു. 90 ശതമാനം തുകയും നൽകി ഇയാളെ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ലഭിച്ച മറുപടി. ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിൽ ചരക്കുനീക്കം നിലച്ച വാർത്ത കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.