തൃശൂർ: കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമങ്ങളെ തനിമ കലാസാഹിത്യ വേദി ജില്ല സെക്രേട്ടറിയറ്റ് അപലപിച്ചു. അക്ഷരങ്ങളെ ആയുധങ്ങളുപയോഗിച്ച് നേരിടാമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. സ്വതന്ത്രമായ ആവിഷ്കാരങ്ങളെ ഭയപ്പെടുന്നവർ സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി. ജില്ല വൈസ് പ്രസിഡൻറ് അൻവർ പേട്ടപ്പാടം അധ്യക്ഷത വഹിച്ചു. ഷക്കീർ ചെറുതുരുത്തി, എ.എസ്. ജലീൽ, ഫൈസൽ കാളത്തോട്, നൂറുദ്ദീൻ തളിക്കുളം എന്നിവർ സംസാരിച്ചു. ആക്രമിച്ചതിൽ പ്രതിഷേധിച്ച് കേരള യുക്തിവാദി സംഘം ജില്ല കമ്മിറ്റി പ്രകടനം നടത്തി. പൊതുസമ്മേളനം അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. ഇ.എം. സതീശൻ അധ്യക്ഷത വഹിച്ചു. സലീം, ദിവാകരൻ, ടി.കെ. ശക്തിധരൻ, കെ.എൻ. ഹരി, ഡോ. വിജി ഗോപാലകൃഷ്ണൻ, ആശ, ഡോ. എം.എൻ. വിനയകുമാർ, സി.വി. പൗലോസ്, ലില്ലി തോമസ്, ഉദയകുമാർ, കെ.എം. തോമസ്, എം.യു. കബീർ, പി.എ. കബീർ, സലീംരാജ് തുടങ്ങിയവർ പെങ്കടുത്തു. കേരള മഹിള സംഘം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സ്വർണലത, സംസ്ഥാന വൈസ് പ്രസിഡൻറ് ഷീല വിജയകുമാർ, സി.ആർ. റോസിലി, ലളിത ചന്ദ്രശേഖരൻ, അനിത രാധാകൃഷ്ണൻ, റസോജ ഹരിദാസ്, കെ.എസ്. ജയ, രമ ബാഹുലേയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.