എല്ലാ സ്​കൂളിലും കായികാധ്യാപകരെ നിയമിക്കണം

തൃശൂർ: കുട്ടികളുടെ എണ്ണം നോക്കാതെ എല്ലാ സ്കൂളിലും കായികാധ്യാപകരെ നിയമിക്കണമെന്ന് സംയുക്ത കായികാധ്യാപക സംഘടന ജില്ല സമ്മേളനം ആവശ്യപ്പെട്ടു. തുല്യ ജോലിക്ക് തുല്യ വേതനം, ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപക നിയമനം, കുട്ടികൾക്ക് ഗ്രേസ് മാർക്ക് എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഇക്കാര്യങ്ങൾ സർക്കാറിന് നിവേദനമായി സമർപ്പിക്കും. സംസ്ഥാന പ്രസിഡൻറ് റെജി ഇട്ടൂപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ. സുമതി മുഖ്യപ്രഭാഷണം നടത്തി. തൃശൂർ വിദ്യാഭ്യാസ ഒാഫിസർ കെ.ജി. മോഹനൻ സംസാരിച്ചു. വിരമിക്കുന്ന കായികാധ്യാപകർക്ക് ഉപഹാരം നൽകി. ഷാജി, ഫറൂഖ് പത്തൂർ, കെ.കെ. മജീദ്, ടോണി സി. ആേൻറാ, ബാബു ആൻറണി, സി.കെ. രാജീവ്, എം.പി. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുടയിൽ റൂറൽ ആർ.ടി ഒാഫിസ് വേണം തൃശൂർ: ഇരിങ്ങാലക്കുടയിൽ റൂറൽ ആർ.ടി ഒാഫിസ് സ്ഥാപിക്കണമെന്ന് ജില്ല പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എസ്. പ്രേംകുമാറും ജനറൽ സെക്രട്ടറി ആേൻറാ ഫ്രാൻസിസും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ മേഖലകളിൽ ജോയൻറ് ആർ.ടി ഒാഫിസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ആർ.ടി.ഒ അനുവദിക്കേണ്ട വിവിധ ആവശ്യങ്ങൾക്ക് തൃശൂർ അയ്യന്തോളിലുള്ള ഒാഫിസിൽ എത്തണം. അവിടെ ആവശ്യത്തിന് ജീവനക്കാരുമില്ല. ഒരു ആവശ്യത്തിന് രണ്ടും മൂന്നും തവണ പോകേണ്ട അവസ്ഥയുണ്ട്. ഇരിങ്ങാലക്കുടയിൽ റൂറൽ ആർ.ടി ഒാഫിസ് എന്ന നിർദേശം സർക്കാറി​െൻറ പക്കലുള്ളതാണ്. ജില്ലയിലെ മന്ത്രിമാർക്കും പ്രദേശത്തെ എം.എൽ.എമാർക്കും അസോസിയേഷൻ നിവേദനവും നൽകിയിരുന്നു. എത്രയും വേഗം ഒാഫിസ് അനുവദിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.