തൃശൂർ: ഫേസ്ബുക്കിൽ തെൻറ ചിത്രത്തോടൊപ്പം ഒരു സ്ത്രീയുടെ ചിത്രം ചേർത്ത് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മക്കളായ ബിനോയ് ബാലകൃഷ്ണൻ, ബിനീഷ് ബാലകൃഷ്ണൻ എന്നിവരുടെ നിർദേശപ്രകാരം തന്നെ അപകീർത്തിപ്പെടുത്തുകയും പാർട്ടി പ്രവർത്തകരെ തനിക്കെതിരെ തിരിച്ചുവിട്ട് ആക്രമണം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണെന്ന് എം.എൽ.എ പരാതിയിൽ ബോധിപ്പിച്ചു. അടാട്ട് ഫാർമേഴ്സ് ബാങ്കുമായി ബന്ധപ്പെട്ട് ഇല്ലാത്ത കാര്യങ്ങൾ തനിക്കെതിരെ ആരോപിക്കുകയാണ്. അപകീർത്തി പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പേരുകൾ സഹിതം നൽകിയ പരാതിയിൽ അനിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.