തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീൽ നിർമാണ കേസിൽ ൈക്രംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത നൃത്താധ്യാപകൻ സതികുമാർ അണുനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ൈക്രംബ്രാഞ്ച് ഓഫിസിലെ ബാത്ത്റൂമിൽ കയറിയ പ്രതി അവിടെ സൂക്ഷിച്ചിരുന്ന ലൈസോൾ കഴിച്ചത്. അവശനിലയിൽ കണ്ട ഇയാളെ ഉടൻ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആത്മഹത്യ ശ്രമത്തിന് സതികുമാറിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. അപ്പീൽ കേസിൽ കോടതിയിൽ കീഴടങ്ങിയ സതികുമാറിനെ തിങ്കളാഴ്ചയാണ് കൂടുതൽ ചോദ്യം ചെയ്യലിനായി ൈക്രംബ്രാഞ്ചിെൻറ കസ്റ്റഡിയിൽ വിട്ട് കൊടുത്തത്. താൻ സർട്ടിഫിക്കറ്റ് എത്തിച്ചു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ആവർത്തിച്ച സതികുമാർ അന്വേഷണ സംഘത്തിെൻറ പല ചോദ്യങ്ങൾക്കും മറുപടിയില്ലാതെയും കബളിപ്പിക്കുന്ന വിധത്തിലുമാണ് മറുപടി നൽകിയത്. കൂടുതൽ തെളിവുകൾ പുറത്തുവരാതിരിക്കുന്നതിനുള്ള സമ്മർദ നീക്കമായാണ് സതികുമാറിെൻറ ആത്മഹത്യശ്രമത്തെ ൈക്രംബ്രാഞ്ച് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അന്വേഷണ സംഘം. വ്യാജ അപ്പീൽ നിർമിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന നൃത്താധ്യാപകരായ വയനാട് സ്വദേശി ജോബി ജോർജിെൻറയും ചേർപ്പ് സ്വദേശി സൂരജിെൻറയും ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ചൊവ്വാഴ്ച ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.