രോഗിയായാലേ ഡോക്ടറുടെ ജീവിതം പൂർത്തിയാവൂ -ഡോ. ബി. ഇഖ്ബാൽ തൃശൂർ: രോഗിയായാലേ ഡോക്ടറുടെ ജീവിതം പൂർത്തിയാവൂ എന്നും ആശുപത്രിയിൽ കിടന്നാലേ രോഗിയുടെ അവസ്ഥ ഡോക്ടർമാർക്ക് മനസ്സിലാവൂ എന്നും ഡോ. ബി. ഇഖ്ബാൽ. സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് 'ആരോഗ്യ സംസ്കാരവും എഴുത്തും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര വലിയവനായാലും രോഗിയായാൽ ദുർബലനാവും. രോഗി എന്തു ചെയ്യണമെന്ന് നിശ്ചയിക്കുന്നത് ഡോക്ടറാണ്. രോഗിയുടെ ഉത്തമ താൽപര്യം സംരക്ഷിക്കാൻ ബാധ്യസ്ഥനാണെന്ന് േബാധ്യം ഉണ്ടായില്ലെങ്കിൽ ഡോക്ടർ-രോഗീ ബന്ധത്തിൽ വിള്ളലുണ്ടാകും. ഇൗ ബന്ധം വികലമാക്കിയത് കച്ചവട താൽപര്യമാണ്. വൈദ്യശാസ്ത്ര മേഖല ഇന്ന് വാണിജ്യവത്കരിക്കപ്പെട്ടു. ഇപ്പോൾ ആരോഗ്യ സേവനം എന്നല്ല ആരോഗ്യ വ്യവസായം എന്നാണ് പറയുന്നത്. വൈദ്യ ശാസ്ത്രം ഇന്ന് അവതരിക്കുന്നത് മരുന്നിെൻറ രൂപത്തിലാണ്. അതിൽ നിഗൂഢതയുണ്ട്. വൈദ്യശാസ്ത്ര മേഖലയെയും ഡോക്ടർമാരെയും സൂചിപ്പിക്കാൻ പത്തി വിടർത്തിയ സർപ്പത്തിെൻറ ചിത്രമാണ് ഉപയോഗിച്ചിരുന്നത്. ജാഗ്രത എന്നതാണ് അത് സൂചിപ്പിക്കുന്നത്. ഇന്ന് രണ്ട് സർപ്പത്തിെൻറ ചിത്രമാണ്. അത് കടൽക്കൊള്ളക്കാരുടെതാണ്. അതും ഡോക്ടർമാർക്ക് ചേരും. ഡോക്ടർമാർ മൂല്യബോധമുള്ളവരാകാൻ സാഹിത്യം വായിക്കണം. സാഹിത്യത്തിന് വൈദ്യശാസ്ത്ര മേഖലയെ ബലപ്പെടുത്താൻ സാധിക്കും. ഡോക്ടർമാർക്ക് ആദ്യമുണ്ടാകേണ്ടത് മാനവികതയാണ്. ശുഷ്ക്കാന്തി, വിശ്വാസ്യത, നിസ്വാർഥത, ധാർമിക ബോധം എന്നിവയും വേണം. ഇതൊക്കെ ഉണ്ടാവൽ എളുപ്പമല്ല -ഡോ. ഇഖ്ബാൽ പറഞ്ഞു. ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. അശോകൻ ചരുവിൽ, ഡോ. ജോയ് ഇളമൺ, ഡോ. കെ. മുരളീധരൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. വി.കെ. വിജയൻ, ബേബി മൂക്കൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.