രണാങ്ക​ൻ അങ്കം ജയിച്ചത്​ മഴ​െവള്ളക്കൊയ്​ത്തിലൂടെ...

കൊടുങ്ങല്ലൂർ: ഒാഖി ദുരിതം വിതച്ച കടലേറ്റ മേഖലയിലെ കടുത്ത ജലദൗർലഭ്യെത്ത ക്ഷീരകർഷകനായ 57കാരൻ മറികടന്നത് മഴവെള്ളക്കൊയ്ത്തിലൂടെ. എറിയാട് ഗ്യാലക്സിക്ക് പടിഞ്ഞാറ് ചെത്തിപ്പാടത്ത് രണാങ്കനാണ് മഴവെള്ളത്തെ കിണറിലിറക്കി കുടിവെള്ളക്ഷാമത്തെ പടിക്ക് പുറത്താക്കിയത്. ഒാഖി പ്രതിഭാസത്തിൽ കടൽജലം ഇരച്ചുകയറിയതോടെ തീരമേഖലയിലെ ജലസ്രോതസ്സെല്ലാം ഉപ്പും മാലിന്യവും നിറഞ്ഞിരുന്നു. ആ ദുരിതം തീരമേഖലയെ ഇനിയും വിെട്ടാഴിഞ്ഞിട്ടുമില്ല. ദുരിതബാധിതർ കുടിവെള്ളത്തിനായി നെേട്ടാട്ടമോടുേമ്പാൾ രണാങ്ക​െൻറ വീട്ടിൽ മാത്രം ശുദ്ധജലത്തിന് പഞ്ഞമില്ല. കുടിക്കാനും മറ്റും വെള്ളം സുലഭമാണ്. വീട്ടുവളപ്പിൽ സ്ഥാപിച്ച മഴവെള്ള സംഭരണിയിലെ വെള്ളം വീട്ടാവശ്യത്തിന് മാത്രമല്ല എട്ട് പശുക്കളുടെ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. കടലിനോട് ചേർന്ന് ഒരു വശത്ത് പെരുന്തോടും മറുഭാഗത്ത് ചെറുതോടുകളും ഉള്ളതാണ് രണാങ്ക​െൻറ പുരയിടം. 12 വർഷം മുമ്പാണ് മഴവെള്ളം സംഭരിക്കാൻ വീട്ടുമുറ്റത്ത് റിങ്ങുകൾ സ്ഥാപിച്ചത്. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം പൈപ്പുകൾ വഴി സംഭരണിയിലെത്തിക്കും. ഏഴ് റിങ്ങുകളിൽ നാലെണ്ണം കുഴിക്കകത്തും മൂന്നെണ്ണം ഭൂനിരപ്പിന് മുകളിലുമാണ് സ്ഥാപിച്ചത്. പൈപ്പുകൾ വഴിയാണ് മഴവെള്ളം എത്തുന്നത്. ഇവയിലൊന്നിൽ മോേട്ടാർ ഘടിപ്പിച്ചാണ് വെള്ളമെടുക്കുന്നത്. മഴ വെള്ളം റീചാർജ് ചെയ്യുന്നതോടെ ലവണാംശം കുറഞ്ഞ് നല്ല വെള്ളം കിട്ടും. സംഗതി സിമ്പിൾ. അതേസമയം, കടുത്ത ലവണാംശം കാരണം പുൽനാമ്പുകൾ കരിഞ്ഞതോടെ പശുക്കളെ വളത്തുന്നതിന് സാമ്പത്തിക ചെലവ് ഏറിയകാര്യം ഇൗ ക്ഷീര കർഷകൻ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.