പാവറട്ടി: സി.പി.എം സംസ്ഥാന സമ്മേളന പ്രചാരണാർഥം പാവറട്ടി, വെങ്കിടങ്ങ് പ്രദേശങ്ങളിൽ സ്ഥാപിച്ച . ഏനാമാക്കൽ കടവ് വളവിൽ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച കുടിലും പാവറട്ടിയിലെ മുനക്കകടവ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച കുടിലുമാണ് നശിപ്പിച്ചത്. വെങ്കിടങ്ങിലേത് പൂർണമായും കത്തി. മുനക്കകടവിൽ കുടിലിെൻറ മുകൾഭാഗം കത്തുന്നതിനിെട ചൊവ്വാഴ്ച പുലർച്ചെ പട്രോളിങ്ങിനിടയിൽ സ്ഥലത്തെത്തിയ പാവറട്ടി എസ്.ഐ അനിൽ ടി. മേപ്പിള്ളിയും സംഘവും തീയണക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ സി.സി.ടി.വി കാമറ പൊലീസ് പരിശോധിെച്ചങ്കിലും കാമറ പ്രവർത്തനക്ഷമമല്ലെന്ന് പൊലീസ് പറഞ്ഞു. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്തു. കുടിൽ നശീകരണത്തിൽ സി.പി.എം ഏരിയ സെക്രട്ടറി സി.കെ. വിജയൻ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.