ഹെൽമറ്റ് ധരിച്ചവർക്ക് ഇന്ധനം സൗജന്യം, ഇല്ലാത്തവർക്ക് മിഠായി

വടക്കേക്കാട്: ഹെൽമറ്റ് ധരിച്ചവർക്ക് 40 രൂപ പെട്രോളിനുള്ള സൗജന്യ കൂപ്പണും ഹെൽമറ്റ് വെക്കാതെ എത്തിയവർക്ക് മിഠായിയും ഉപദേശവും ബോധവത്കരണ ലഘുലേഖയും. കുന്നത്തൂരിൽ ബുധനാഴ്ച രാവിലെ വടക്കേക്കാട് എസ്.ഐ അനന്തകൃഷ്ണ​െൻറ നേതൃത്വത്തിലാണ് വേറിട്ട ബോധവത്കരണം നടത്തിയത്. വഴിവിളക്ക് എന്ന പേരിൽ കുന്നത്തൂർ സ്മരണ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ വ്യക്തി- സമൂഹ സുരക്ഷ പദ്ധതിയുടെ ആദ്യ പരിപാടിയിലാണ് പൊലീസ് ഇരു ചക്രവാഹനങ്ങൾ തടഞ്ഞു നിർത്തി ബോധവത്കരണം നടത്തിയത്. സംസ്ഥാന പാതയോരത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് കുട്ടി ട്രാഫിക് നിയമങ്ങളെക്കുറിച്ച് ക്ലാെസടുത്തു. അരമണിക്കൂർ കൊണ്ട് നൂറോളം പേർക്ക് സൗജന്യ കൂപ്പൺ കിട്ടി. മൂന്നു ദിവസത്തിനകം ആറ്റുപുറം ബങ്കിൽ നിന്ന് ഇന്ധനമടിക്കണം. ട്രസ്റ്റ് ചെയർമാൻ ഉമർ അറയ്ക്കൽ, ബാഹുലേയൻ, സേതുമാധവൻ എന്നിവർ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.