പെരുവല്ലൂരിൽ നാലംഗ സംഘം യുവാവിനെ​ വെ​ട്ടിപ്പരിക്കേൽപ്പിച്ചു

പാവറട്ടി: പെരുവല്ലൂർ പുല്ലൂരിൽ കാറിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. പുല്ലൂർ കോട്ടപ്പുള്ളി വീട്ടിൽ രാമ​െൻറ മകൻ രാജേഷിനാണ് (40) വെേട്ടറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി പഞ്ചായത്ത് മുൻ സെക്രട്ടറിയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30നാണ് ആക്രമണം. സമീപത്തെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വരുന്നതിനിടെ സ്കൂട്ടറിന് പുറകിൽ കാറ് കൊണ്ട് ഇടിക്കുകയായിരുന്നു. നിലത്ത് വീണ രാജേഷിനെ കാറിൽ വന്നിറങ്ങിയ നാലംഗ സംഘം വാൾ ഉൾപ്പെടെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കാർ ബുധനാഴ്ച കേച്ചേരിയിൽനിന്ന് പിടികൂടിയതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ തിരിച്ചറിഞ്ഞതായാണ് സൂചന. പ്രവാസിയായ രാജേഷ് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. പ്രദേശത്ത് ബി.ജെ.പി-സി.പി.എം തർക്കങ്ങൾ പതിവാണ്. എന്നാൽ, ഇത് രാഷ്ട്രീയ ആക്രമണമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.