പുന്നയൂർക്കുളം: മാലിന്യമുക്ത പഞ്ചായത്താക്കാനുള്ള 'ക്ലീൻ പുന്നയൂർക്കുളം' പദ്ധതി അവതാളത്തിൽ. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി തള്ളിയ മാലിന്യം നീക്കാൻ അധികൃതർക്ക് അലംഭാവമെന്ന് ആക്ഷേപം. പുന്നയൂർക്കുളം പഞ്ചായത്തിൽ ആൽത്തറ പനന്തറ റോഡ് വശത്ത് മാസങ്ങളായി നൂറോളം പ്ലാസ്റ്റിക് ചാക്കുകളാണ് കെട്ടിക്കിടക്കുന്നത്. പ്ലാസ്റ്റിക് കവറുകളുൾപ്പടെയുള്ള ഖര മാലിന്യം കുത്തി നിറച്ച ചാക്കുകൾക്ക് മുകളിൽ കയറി വളർന്ന പുല്ല് ഉണങ്ങിക്കഴിഞ്ഞിട്ടും പഞ്ചായത്തധികൃതർ ഇവ നീക്കാനുള്ള നടപടിയെടുക്കുന്നില്ല. രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ തള്ളിയതാണ് ഈ ചാക്കുകെട്ടുകൾ. ആൽത്തറക്ക് വടക്ക് വിശ്വഭാരതിക്ക് എതിർവശത്ത് വലിയ കാനയിലും പ്ലാസ്റ്റിക് മാലിന്യം കൂമ്പാരമായി കിടക്കുകയാണ്. മഴക്കാലമെത്തി വെള്ളം ഒഴുക്കാരംഭിച്ചാൽ ഇവ സമീപത്തെ കൃഷിയിടങ്ങളിലേക്കാണ് ചെന്നടിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.