നെൽകൃഷി വിളവെടുപ്പ് ഉത്സവം

കുന്നംകുളം: വിദ്യാർഥികളുടെ വ്യാഴാഴ്ച നടക്കും. കിഴൂർ ശ്രീവിവേകാനന്ദ കോളജിലെ എൻ.എസ്.എസ് യൂനിറ്റ്, നേച്വർ ക്ലബ്, ഫാം ക്ലബ് എന്നിവർ സംയുക്തമായി നടത്തിയ 'മരുതം' നെൽകൃഷിയുടെ വിളവെടുപ്പ് രാവിലെ 10ന് വൈശേരിയിൽ നടക്കും. ആർത്താറ്റ് കൃഷിഭവ​െൻറ സഹകരണത്തോടെയാണ് ദേവസ്വത്തി​െൻറ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ സ്ഥലത്ത് പദ്ധതി നടപ്പാക്കിയത്. കാലങ്ങളായി തരിശ് കിടന്ന പാടത്താണ് കൃഷി നടത്തിയത്. പൂർണ ജൈവകൃഷിയുടെ കാലാവധി 115 ദിവസം ആണ്. ഓർഗാനിക് രീതിയിൽ വളവും മറ്റു അനുബന്ധകാര്യങ്ങളുമാണ് ചെയ്തത്. നെല്ല് അരിയാക്കി കോളജി​െൻറ പേരിൽ വിപണനം നടത്താം എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.