കൊടുങ്ങല്ലൂർ: വടയമ്പാടിയിലെ ജാതി മതിലിനെക്കുറിച്ചും ദലിത് ആത്മാഭിമാന കൺവെൻഷൻ അലേങ്കാലപ്പെടുത്തിയത് സംബന്ധിച്ചും പ്രസംഗിച്ചതിന് കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സവർണ ഫാഷിസ്റ്റ് നടപടിയിൽ കൊടുങ്ങല്ലൂരിലെ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും പ്രതിഷേധിച്ചു. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ജനാധിപത്യപരമായും ഭരണഘടനാപരമായും പ്രതികരിക്കുന്നത് പ്രകോപനപരമാണെന്ന് വ്യാഖ്യാനിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പി.വി. സജീവ്കുമാർ, എൻ.ബി. അജിതൻ, ജി.എസ്. സുരേഷ്, ടി.കെ. ഗംഗാധരൻ, കെ.ടി. ഗോപി, കവി സെബാസ്റ്റ്യൻ, കെ.എ. മുഹമ്മദ് റാഫി, നജ്മൽബാബു, എ.വി. ബെന്നി, സി.വി. മോഹൻകുമാർ, എം.എൻ. നന്ദഗോപൻ, അനസ് നദ്വി, ബക്കർ മേത്തല എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.