കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ സംസ്ഥാന ബജറ്റിൽ ഒന്നരക്കോടി രൂപ അനുവദിച്ചു. വെള്ളാങ്ങല്ലൂരിലെ സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ വരുന്നത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും. കോണത്തുകുന്ന് ഗവ. എൽ.പി സ്കൂളിൽ കെട്ടിടം നിർമിക്കാൻ 1.20 കോടിയും കാരുമാത്ര ഗവ. യു.പി സ്കൂളിൽ കെട്ടിട നിർമാണത്തിന് 50 ലക്ഷവും വെള്ളാങ്ങല്ലൂർ ഹോമിയോ ഡിസ്പെൻസറിക്ക് 50 ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വൈദ്യുതി മുടങ്ങും കരൂപ്പടന്ന: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെ.എസ്.ഇ.ബി വെള്ളാങ്ങല്ലൂർ സെക്ഷനിലെ അണ്ടാണിക്കുളം, വെളയനാട്, വെളയനാട് ചർച്ച്, പട്ടേപ്പാടം, വെള്ളക്കാട്, പാറയിൽ റേഷൻ കട, വെള്ളാങ്ങല്ലൂർ സെൻറർ, എരുമത്തടം, മനയ്ക്കലപ്പടി, ആനയ്ക്കൽ, കൊമ്പൻ ബസാർ എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.