ക്ഷീര സഹകാരി അവാർഡ്​ കെ.പി. മൊയ്​തീൻകുട്ടിക്ക്​

തിരുവനന്തപുരം: ഇക്കൊല്ലെത്ത ക്ഷീര സഹകാരി അവാർഡ് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം സാമാ നിവാസിൽ കെ.പി. മൊയ്തീൻകുട്ടിക്ക്. ഒരു ലക്ഷം രൂപയാണ് പുരസ്കാരം. 2.83 ലക്ഷം ലിറ്റർ പാൽ അളന്നാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനായതെന്ന് മന്ത്രി കെ. രാജു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 15 മുതൽ 17വരെ വടകരയിൽ നടക്കുന്ന സംസ്ഥാന ക്ഷീര കർഷകസംഗമത്തിൽ അവാർഡ് വിതരണം ചെയ്യും. ജില്ല തല അവാർഡുകൾ: (ജനറൽ, വനിത, പട്ടിക വിഭാഗം ക്രമത്തിൽ) ചേർപ്പ് വെങ്ങണിശ്ശേരി പള്ളച്ചാടത്ത് പി.സി. സന്തോഷ് , മാലാടൂർ മണിക്കാത്തുപറമ്പിൽ ഫിൽസി തോംസൺ, മാള പള്ളിയിൽ പി.കെ. സുബ്രൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.