ശമ്പളം ട്രഷറിയിൽ പിടിച്ചുവെക്കാനുള്ള നീക്കം ഉപേക്ഷിക്കണം ^കെ.എസ്​.ടി.യു

ശമ്പളം ട്രഷറിയിൽ പിടിച്ചുവെക്കാനുള്ള നീക്കം ഉപേക്ഷിക്കണം -കെ.എസ്.ടി.യു തൃശൂർ: ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തെ അഞ്ചേകാൽ ലക്ഷം അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം ട്രഷറിയിൽ സേവിങ്സ് ബാങ്ക് (ടി.എസ്.ബി) അക്കൗണ്ടിൽ പിടിച്ചുവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി നടന്ന ജനറൽ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒരു കൈകൊണ്ട് നൽകി മറുകൈ കൊണ്ട് പിടിച്ചു വാങ്ങുന്ന ഈ ഏർപ്പാട് പ്രായോഗിക വൈഷമ്യമുണ്ടാക്കും. ഇതിലൂടെ സാേങ്കതിക കൈമാറ്റം മാത്രമേ നടക്കുകയുള്ളൂ. ജീവനക്കാരിൽ മുക്കാൽ ഭാഗം സ്ത്രീകളാണെന്നിരിക്കെ തിരക്കു പിടിച്ച ട്രഷറികളിൽ ഇവരെ ക്യൂ നിർത്താനുള്ള നീക്കം ശരിയല്ല. സർക്കാറി​െൻറ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിടരുതെന്ന് മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാറി​െൻറ കാവിവത്കരണ ശ്രമങ്ങളും സംസ്ഥാന സർക്കാറി​െൻറ രാഷ്ട്രീയവത്കരണവും തോൽപ്പിക്കപ്പെടണം. പൊതുവിദ്യാഭ്യാസ രംഗത്ത് ൈപ്രമറി, സെക്കൻഡറി ഡയറക്ടറേറ്റുകൾ രൂപവത്കരിക്കുക, അധിക തസ്തികകൾ ഉൾപ്പെടെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുക, 2006-2011 കാലയളവിൽ നിയമനാംഗീകാരങ്ങൾക്ക് മുൻകാല പ്രാബല്യം നൽകുക, എ.ഐ.പി വിദ്യാലയങ്ങളിൽ അധിക തസ്തിക സൃഷ്ടിച്ച് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ. സൈനുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറായി സി.പി. ചെറിയ മുഹമ്മദും ജനറൽ സെക്രട്ടറിയായി എ.കെ. സൈനുദ്ദീനും ട്രഷററായി ഹമീദ് കൊമ്പത്തും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വി.കെ. മൂസ, പി.കെ. ഹംസ, എ.സി. അത്താവുല്ല, സുഹ്റ മമ്പാട്, യൂസഫ് ചേലപ്പള്ളി, എം.എം. ജിജുമോൻ, എം.എസ്. സിറാജ്, ഒ.കെ. കുഞ്ഞബ്്ദുല്ല, പി.വി. ഹുസൈൻ (വൈസ് പ്രസി.), അബ്്ദുല്ല വാവൂർ, ബഷീർ ചെറിയാണ്ടി, എം. അഹമ്മദ്, പി.കെ.എം. ശഹീദ്, പി.കെ. അസീസ്, പി.പി മുഹമ്മദ്, കരീം പടുകുണ്ടിൽ, പി.ടി.എം. ഷറഫുന്നീസ (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.