തൃശൂർ: യു.എ.ഇ ആസ്ഥാനമായ ടെക്കിസോഫ്റ്റ് കേംബ്രിഡ്ജ് എജുക്കേഷൻ ഗ്രൂപ് റിയൽ എസ്റ്റേറ്റ് കമ്പനിയായ അബ്ബാ ബിൽഡേഴ്സിെൻറ ആദ്യത്തെ സൂപ്പർ ലക്ഷ്വറി വില്ല പദ്ധതിയായ 'ദി ഫിഫ്ത്ത് അവന്യൂ'വിെൻറ ഉദ്ഘാടനം ഫെബ്രുവരി ഒമ്പതിന് ഒല്ലൂരിനടുത്ത് ക്രിസ്റ്റഫർ നഗറിൽ നടക്കും. 3390 മുതൽ 7000 ചതുരശ്ര അടിവരെ വിസ്തൃതിയുള്ള 20 വില്ലകളാണ് ഉണ്ടാവുകയെന്ന് അബ്ബാ ബിൽഡേഴ്സ് ചെയർമാൻ സി.ജെ. അജയകുമാർ, പദ്ധതി കൺസൾട്ടൻറ് സന്ദീപ് ഗോസ്വാമി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗ്രീൻ ബിൽഡിങ് ആശയത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. ഗ്രീൻ ബിൽഡിങ് കൺസൾട്ടൻറും ഐക്യരാഷ്ട്രസഭ പരിസ്ഥിതി േപ്രാഗ്രാം ഉപദേഷ്ടാവുമായ സന്ദീപ് ഗോസ്വാമിയെ കൺസൾട്ടൻറായി തിരഞ്ഞെടുത്തത് അതുകൊണ്ടാണെന്ന് അജയകുമാർ പറഞ്ഞു. മൂേന്നക്കറിൽ വ്യാപിച്ചു കിടക്കുന്ന പദ്ധതിയിൽ താമസക്കാരുടെ സൗകര്യത്തിന് മുന്തിയ പരിഗണന നൽകിയാണ് ഓരോ വില്ലയും വിഭാവനം ചെയ്തത്. മഴവെള്ള സംഭരണവും സൗരോർജവും ക്രമീകരിക്കും. നീന്തൽക്കുളം സഹിതമുള്ള ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, റിക്രിയേഷൻ സോൺ, മൾട്ടി- പർപ്പസ് ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ഫൗണ്ടനുള്ള വലിയ പൊതു ഉദ്യാനം, ചടങ്ങുകൾ സംഘടിപ്പിക്കാനുള്ള സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഈ വർഷം അവസാനത്തോടെ കൈമാറും. രണ്ട് മുതൽ എട്ടുകോടി വരെയാണ് വിലയെന്ന് അജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.