തൃശൂര്‍: വടയമ്പാടിയില്‍ ദലിത് സ്വാഭിമാന കൺവെന്‍ഷനില്‍ പങ്കെടുക്കാനെത്തിയവരെ അറസ്റ്റ് ചെയ്‌തതിലും കണ്‍വെന്‍ഷന്‍ തടഞ്ഞതിലും സി.പി.ഐ മാവോയിസ്‌റ്റ് പശ്ചിമഘട്ട മേഖല കമ്മിറ്റി പ്രതിഷേധിച്ചു. ചിത്രകാരന്‍ അശാന്തെൻറ മൃതദേഹം പൊതുദര്‍ശനത്തിന് െവക്കുന്നത് വിലക്കിയതും ജാതിമതില്‍ ഉയർത്തി ദലിതരുടെ പൊതുസ്വത്ത് കവര്‍ന്നവരെ സംരക്ഷിക്കുന്നതും കപട കമ്യൂണിസ്റ്റുകളുടെ ദലിത് വിരുദ്ധ സവര്‍ണ പക്ഷപാതിത്വം തുറന്നു കാണിക്കുന്നതാണെന്ന് പ്രസ്‌താവനയില്‍ പറഞ്ഞു. പൊലീസും സംഘ്പരിവാറും ദലിതരെ അടിച്ചമര്‍ത്തുന്നത് ചെറുക്കാന്‍ ജനാധിപത്യ ശക്തികള്‍ മുന്നോട്ടുവരണമെന്നും ഹിന്ദുത്വശക്തികളെ ഒറ്റപ്പെടുത്തണമെന്നും കമ്മിറ്റി വക്താവ് ജ്യോഗി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.