തൃശൂർ: ഒാൺലൈൻ ഷോപ്പിങ്ങിന് സഹായകമായി സൗത്ത് ഇന്ത്യൻ ബാങ്ക് 'സൈബർമാർട്ട്' ഇ - കോമേഴ്സ് പോർട്ടൽ അവതരിപ്പിച്ചു. ആമസോൺ, ഫ്ലിപ്കാർട്ട്, ടാറ്റാക്ലിക് തുടങ്ങിയ പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളിലെ വിലകൾ സൈബർമാർട്ടിലൂടെ താരതമ്യം ചെയ്യാം. www.southindianbank.com ലൂടെ വിലകൾ താരതമ്യം ചെയ്ത് ഉൽപന്നങ്ങളും സേവനങ്ങളും സ്വന്തമാക്കാം. മാർച്ച് 31നകം നടത്തുന്ന പർച്ചേസുകൾക്ക് കാഷ്ബാക്ക് നൽകും. ഡെബിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ്, യു.പി.െഎ എന്നിവ ഉപയോഗിച്ച് ഇടപാടുകൾ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.