പ്രതാപം വീണ്ടെടുക്കാൻ തേക്കിൻകാട്​

തൃശൂർ: നഗരത്തി​െൻറ അഭിമാനമായ തേക്കിൻകാട് പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങുന്നു. 13 കോടി രൂപ വിനിയോഗിച്ച് ഒരു വർഷം കൊണ്ട് തേക്കിൻകാട് സൗന്ദര്യവത്കരിക്കാനാണ് കൊച്ചിൻ ദേവസ്വം ബോർഡി​െൻറ പദ്ധതി. ൈമതാനത്തി​െൻറ ഹരിത ഭംഗി വീണ്ടെടുക്കാനുള്ള പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാവും. സംസ്ഥാന സർക്കാറി​െൻറ ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് തേക്കിൻകാട് സൗന്ദര്യവത്കരണം നടപ്പാക്കുന്നത്. മൈതാനത്ത് മരങ്ങൾ നടുന്നതിനു പുറമെ നടപ്പാത, ഇരിപ്പിടം, പുൽത്തകിടി, തോട്ടം, ദീപാലങ്കാരം എന്നിവ അടങ്ങുന്നതാണ് സൗന്ദര്യവത്കരണം. ദേവസ്വം ബോർഡി​െൻറ പദ്ധതി സർക്കാർ അംഗീകരിച്ചു. രണ്ട് കോടി രൂപ മന്ത്രി വി.എസ്. സുനിൽകുമാറി​െൻറ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ രണ്ട് കോടി രൂപ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സൗന്ദര്യവത്കരണത്തി​െൻറ നല്ല ഭാഗം വഹിക്കാമെന്നു നേരത്തെതന്നെ ബോർഡിനെ അറിയിച്ചിട്ടുണ്ട്. വ്യാപാരികളും വ്യവസായികളും സഹായം അറിയിച്ചിട്ടുണ്ട്. ടൂറിസം വകുപ്പി​െൻറ സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. ടൂറിസം വകുപ്പ് അഞ്ചര കോടി രൂപയുടെ കേന്ദ്ര പദ്ധതിക്ക് 2004ൽ തുടക്കമിട്ടിരുന്നു. ഒന്നരക്കോടി രൂപ ചെലവാക്കി നടപ്പാതയും ഏതാനും പരിഷ്കാരങ്ങളും നടപ്പാക്കി പാതി വഴിയിൽ നിലച്ചു. ഇതിൽ ക്രമക്കേട് ആരോപണം ഉയർന്നിരുന്നു. ഇൗ പശ്ചാത്തലത്തിൽ ആക്ഷേപം ഒഴിവാക്കി പദ്ധതി കൂടുതൽ കാര്യക്ഷമതയോടെ നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.