മടവൂരിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ

ചെറുതുരുത്തി: കേരളീയ കലാരൂപങ്ങളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞ് വെച്ച രണ്ട് മഹാപ്രതിഭകളുടെ വിയോഗത്തിൽ നാട് വേദനിക്കുമ്പോൾ ഫെബ്രുവരി കലാകേരളത്തിന് സമ്മാനിച്ചത് നികത്താനാവാത്ത നഷ്ടങ്ങൾ. തുള്ളൽ കലാനിധി കലാമണ്ഡലം ഗീതാനന്ദൻ അരങ്ങിൽ കുഴഞ്ഞ് വീണ് മരിച്ചതി​െൻറ വേദന മായും മുമ്പെ കഥകളി ആചാര്യൻ മടവൂർ വാസുദേവ​െൻറ വിയോഗം ഞെട്ടിക്കുന്നതായി. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിൽ രാവണ വിജയം കഥകളിയിൽ രാവണവേഷം അഭിനയിക്കുന്നതിനിടെയായിരുന്നു മടവൂരി​െൻറ മരണം. മടവൂരി​െൻറ വിയോഗ വാർത്തയിൽ ശോകമൂകമായിരുന്നു ഇന്നലെ കലാമണ്ഡലം. മരണ വാർത്ത അറിഞ്ഞ ഉടൻ കലാമണ്ഡലം ഗോപ​െൻറ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തെത്തി. അധ്യാപകരും വിവിധ വകുപ്പുതലവന്മാരും വിദ്യാർഥികളും ഉൾപ്പെടെയുള്ള സംഘത്തിന് പുറമെ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, അക്കാദമിക് ഡയറക്ടർ പ്രഫസർ സി. എം. നീലകണ്ഠൻ, കലാമണ്ഡലം ഗോപി, ഭരണസമിതി അംഗം ടി.കെ.വാസു തുടങ്ങിയവരുമെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. കലാമണ്ഡലത്തിൽ അനുശോചന യോഗം നടക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.