കെ.എസ്​.ആർ.ടി.സി പെൻഷൻ: സഹകരണബാങ്കില്‍നിന്ന്​ സര്‍ക്കാര്‍ നേരിട്ട് വായ്പ എടുക്കും

കെ.എസ്.ആർ.ടി.സി പെൻഷൻ: സഹകരണബാങ്കില്‍നിന്ന് സര്‍ക്കാര്‍ നേരിട്ട് വായ്പ എടുക്കും തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ സഹകരണബാങ്കില്‍നിന്ന് സര്‍ക്കാര്‍ നേരിട്ട് വായ്പ എടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. നിലവിലെ കുടിശ്ശികയായ 224 കോടി രൂപ ആദ്യഗഡുവായി കൈമാറും. ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് 3500 കോടി രൂപയുടെ വായ്പ ലഭിക്കുന്നതിനുള്ള പ്രധാനവ്യവസ്ഥകളിലൊന്ന് മറ്റു ധനകാര്യസ്ഥാപനങ്ങളിൽനിന്ന് രണ്ടു വർഷത്തേക്ക് വായ്പയെടുക്കരുത് എന്നതാണ്. ഇൗ സാഹചര്യത്തിലാണ് സർക്കാർ നേരിട്ട് വായ്പയെടുത്ത് നൽകുന്നത്. സഹകരണബാങ്കുകളില്‍നിന്ന് വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ഗാരൻറി നല്‍കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. വായ്പ ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി സര്‍ക്കാറിനും സഹകരണബാങ്കുകള്‍ക്കും കൈമാറും. 10 ശതമാനം പലിശക്കാണ് കടമെടുക്കുന്നത്. ജൂലൈ വരെയുള്ള ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 584 കോടി രൂപ വായ്പവേണ്ടിവരും. പലിശ ഉള്‍പ്പെടെ 605.70 കോടി രൂപ തിരിച്ചടയ്ക്കണം. അതേസമയം, ബജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് പൊതുവായി ലഭിച്ച തുകയുടെ നേർപകുതിയിലധികവും ആറുമാസത്തെ ശമ്പളത്തിന് വിനിയോഗിക്കപ്പെടും. ഫലത്തിൽ മുൻവർഷങ്ങളിൽ ലഭിക്കുന്ന ബജറ്റ് ആനുകൂല്യങ്ങൾ ഇക്കുറി കെ.എസ്.ആർ.ടി.സിക്ക് കിട്ടില്ല. ശമ്പളവിതരണത്തിന് വഴിതുറന്ന് സർക്കാറി​െൻറ 70 കോടി തിരുവനന്തപുരം: െക.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണത്തിന് 70 കോടി അനുവദിക്കുമെന്ന നിയമസഭയിലെ ധനമന്ത്രിയുടെ പ്രഖ്യാപനത്തോടെ കോർപറേഷനിൽ ഒരാഴ്ചയായി തുടരുന്ന അനിശ്ചിതാവസ്ഥക്കാണ് അറുതിയാകുന്നത്. ശമ്പളദിനം കഴിഞ്ഞ് ആറു ദിവസം പിന്നിട്ടിട്ടും ശമ്പളത്തിന് എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു മാനേജ്മ​െൻറ്. ശമ്പള വിതരണത്തിന് ആവശ്യമായി 70 കോടിക്കായി ധനവകുപ്പിന് കത്ത് നൽകി കാത്തിരിക്കുകയായിരുന്നു. ഇൗ സാഹചര്യത്തിലാണ് 46,000 പേർക്ക് ശമ്പളം നൽകാൻ വഴി തുറന്ന് ധനവകുപ്പി​െൻറ സമാശ്വാസ ഇടപെടൽ. തുക സാധ്യമാകും വേഗത്തിൽ കെ.എസ്.ആർ.ടി.സിക്ക് കൈമാറുമെന്നാണ് വിവരം. ശമ്പളവും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെങ്കില്‍ 86 കോടി വേണ്ടിവരും. പെൻഷന് ഉൾപ്പെടെയാണ് ജനുവരി ആദ്യം സഹായമാവശ്യെപ്പട്ടത്. എന്നാൽ, ബജറ്റിലെ പുതിയ പെൻഷൻ സംവിധാന പ്രഖ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ ജൂൈല വരെയുള്ള പെൻഷ​െൻറ കാര്യത്തിൽ നിലവിൽ പ്രതിസന്ധിയില്ല. അതേസമയം, ഇന്ത്യന്‍ ഒായില്‍ കോർപറേഷന് 136 കോടി കുടിശ്ശികയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.