തൃശൂർ: നഗരത്തിൽ റോഡരികിൽ കിടക്കുകയായിരുന്ന ഗൃഹനാഥെൻറ പോക്കറ്റിൽനിന്ന് പണം കവർന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ആലുവ സ്വദേശി മനോജ്, കൊല്ലം ചന്തത്തോപ്പ് സ്വദേശി വിനായകൻ എന്നിവരാണ് മാരകായുധങ്ങളുമായി പൊലീസിെൻറ പിടിയിലായത്. ഇവർ മുമ്പ് കഞ്ചാവ് വിൽപന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് നഗരത്തിൽ യുവാക്കളുടെ നേതൃത്വത്തിൽ പിടിച്ചുപറി നടന്നത്. വടക്കേ ബസ്സ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കിടക്കുകയായിരുന്ന ബാബുക്കുട്ടൻ എന്നയാളുടെ പോക്കറ്റിൽനിന്നാണ് ഇവർ പണം കവർന്നത്. എതിർക്കാൻ ശ്രമിച്ചപ്പോൾ ഇരുമ്പ് ദണ്ഡു കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. ആക്രമണവും പിടിച്ചുപറിയും നടക്കുന്ന വിവരമറിഞ്ഞ അസി. കമീഷണർ പി. വാഹിദിെൻറ നേതൃത്വത്തിലുള്ള സംഘം വടക്കേ സ്റ്റാൻഡിലെത്തി യുവാക്കളെ വളയുകയായിരുന്നു. ഇരുമ്പ് ദണ്ഡുപയോഗിച്ച് ചെറുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ കീഴടക്കി. ഈസ്റ്റ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനിടെ ഇവരിൽനിന്ന് 2,000 രൂപയും ആയുധവും കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.