കലാമണ്ഡലത്തെ സമ്പൂർണ സാംസ്​കാരിക സർവകലാശാലയാക്കും ^വൈസ്​ ചാൻസലർ

കലാമണ്ഡലത്തെ സമ്പൂർണ സാംസ്കാരിക സർവകലാശാലയാക്കും -വൈസ് ചാൻസലർ ചെറുതുരുത്തി: േകരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലറായി ഡോ. ടി.കെ. നാരായണൻ ചുമതലയേറ്റു. വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം വള്ളത്തോൾ നഗർ കാമ്പസിലെത്തിയ അദ്ദേഹം വൈസ് ചാൻസലറുടെ ചുമതല വഹിച്ചിരുന്ന സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിൽനിന്ന് ചുമതലകൾ ഏറ്റുവാങ്ങി. കലാമണ്ഡലത്തെ സമ്പൂർണ സാംസ്കാരിക സർവകലാശാലയാക്കുകയാണ് ത​െൻറ ലക്ഷ്യമെന്ന് വി.സി പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, കലാമണ്ഡലം പ്രഭാകരൻ, വള്ളത്തോൾ വാസന്തി മേനോൻ, രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, അക്കാദമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.