തൃശൂർ: സംസ്ഥാനത്ത് വിദ്യാഭ്യാസ ഉൗർജത്തിന് വിത്തുപാകിയത് ബാഫക്കി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റത്തെക്കുറിച്ച് പറയുേമ്പാൾ ജോസഫ് മുണ്ടശ്ശേരിയെ മറന്നുകൊണ്ടുള്ള അന്വേഷണം ശരിയല്ലെന്ന് സി.പി.െഎ നേതാവ് ബിനോയ് വിശ്വം. കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനത്തിെൻറ സമ്പൂർണ സമ്മേളന ഉദ്ഘാടന വേദിയിൽ ഉയർന്നത് രാഷ്്ട്രീയ സംവാദം. ചടങ്ങിൽ പെങ്കടുത്ത പി. സുരേന്ദ്രെൻറയും കെ.പി.എ. മജീദിെൻറയും നിലപാടുകൾ ഇതിന് ചൂട് പകരുകയും ചെയ്തു. സമ്മേളനം ഉദ്ഘാടനം ചെയ്ത് ഹൈദരലി ശിഹാബ് തങ്ങൾ നടത്തിയ പരാമർശമാണ് സംവാദത്തിലേക്ക് വഴി തുറന്നത്. കേരളത്തിൽ സ്വപ്നം കാണാൻ പറ്റാത്ത വിദ്യാഭ്യാസ മുന്നേറ്റമാണ് നടക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. പണ്ട് യു.പി സ്കൂളിൽ വരെ പോകാൻ പറ്റാത്തവിധം പശ്ചാത്തല സൗകര്യം കുറവായിരുന്നു. ഇന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീട്ടുമുറ്റത്താണ്. ബാഫക്കി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയുമാണ് ഇൗ വിദ്യാഭ്യാസ ഉൗർജത്തിന് വിത്തു പാകിയത്. സംസ്ഥാന ഭരണം കേന്ദ്ര ഭരണത്തിെൻറ നേർപതിപ്പാണെന്ന് 'നിറം മങ്ങുന്ന വിദ്യാഭ്യാസം, നിറം മങ്ങുന്ന നാട്'എന്ന സമ്മേളന പ്രമേയം പരാമർശിച്ച് ശിഹാബ് തങ്ങൾ കുറ്റപ്പെടുത്തുകയും ചെയ്തു. ഇൗ പ്രസ്താവനകളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞാണ് തുടർന്ന് സംസാരിച്ച ബിനോയ് വിശ്വം തുടങ്ങിയത്. ശിഹാബ് തങ്ങൾ പല പേരുകളും പറഞ്ഞെങ്കിലും ജോസഫ് മുണ്ടശ്ശേരിയെ മറന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വകാര്യ സ്കൂൾ മാനേജർമാരുടെ അടിമകളായിരുന്ന അധ്യാപകരുടെ അവസ്ഥയിൽ മാറ്റം വരുത്തിയത് മുണ്ടശ്ശേരിയാണ്. അത് മറക്കുന്നത് ശരിയല്ല. രാജ്യം വർഗീയ വിപത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ കേന്ദ്രത്തിന് സമമാണ് കേരളം എന്ന് പറഞ്ഞാൽ അത് ആശയപരമായും രാഷ്ട്രീയമായും ആപത്തിലേക്ക് നയിക്കും. ആശയത്തെ ആശയംകൊണ്ട് എതിർക്കുന്നതിനു പകരം ആയുധം കൊണ്ടോ മുട്ടാേപാക്കുകൊണ്ടോ എതിർക്കുന്നത് ഫാഷിസമാണ് -ബിനോയ് വിശ്വം പറഞ്ഞു. നക്ഷത്രങ്ങളെ സാക്ഷി നിർത്തി കേരളത്തിൽ ഒരുപാട് തലകൾ ചുറ്റിക കൊണ്ട് അടിച്ച് തകർക്കുകയും കണ്ഠങ്ങൾ അരിവാൾകൊണ്ട് അരിഞ്ഞു വീഴ്ത്തുകയും ചെയ്തിട്ടുണ്ടെന്ന് തുടർന്ന് സംസാരിച്ച പി. സുരേന്ദ്രൻ ഇതിനു മറുപടിയായി പറഞ്ഞു. കാവി ഭീകരതക്കെതിരായ വിശാല ജനാധിപത്യ പ്ലാറ്റ്ഫോമിൽ വിള്ളൽ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ അശ്ലീലമാണ് -അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ അപകടകരമായ പല നീക്കങ്ങളെയും നേരിടാനോ നിലപാട് വ്യക്തമാക്കാനോ സംസ്ഥാന സർക്കാർ തയാറാവുന്നില്ലെന്ന് ഉദാഹരണങ്ങൾ നിരത്തി കെ.പി.എ. മജീദ് ചൂണ്ടിക്കാട്ടി. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് സി.പി. െചറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.