സുജിത്തി​െൻറ കൊല: ഓട്ടോ ഡ്രൈവർ അറസ്​റ്റിൽ; മിഥുൻ റിമാൻഡിൽ

ഇരിങ്ങാലക്കുട: സുജിത്തിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മിഥുനെ രക്ഷപ്പെടാന്‍ സഹായിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ. പട്ടേപ്പാടം സ്വദേശി വാത്യാട്ട് വീട്ടില്‍ ലൈജുവാണ് (32) പിടിയിലായത്. ലൈജുവി​െൻറ മാപ്രാണത്തെ ലോഡ്ജില്‍ രാത്രിയോടെ മിഥുനെ കൊണ്ടുവന്ന് താമസിപ്പിച്ചതായും പിറ്റേന്ന് രാവിലെ പണവും വസ്ത്രങ്ങളും നല്‍കിയ ശേഷം ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നാക്കിയതായും ലൈജു പൊലീസിനോട് പറഞ്ഞു. ലൈജു പട്ടേപ്പാടം സ്വദേശിയാണെങ്കിലും സ്ഥിരമായി മദ്യപിച്ച് കലഹം ഉണ്ടാക്കുന്നതിനാല്‍ വീട്ടില്‍നിന്ന് ഒഴിവാക്കിയതിനാല്‍ വര്‍ഷങ്ങളായി മാപ്രാണത്ത് ഒറ്റക്കാണ് താമസിച്ചിരുന്നത്. ഒളിവില്‍ പോയശേഷം തിരികെയെത്തി ആത്മഹത്യക്ക് ശ്രമിച്ച പ്രതി മിഥുന്‍ അപകടനില തരണം ചെയ്തു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച എത്തിയ മജിസ്ട്രേറ്റ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡിസ്ചാർജ് ചെയ്യുന്നതോടെ പ്രതിയെ ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.