ഗതാഗത നിയന്ത്രണം

തൃശൂർ: സൗത്ത് അഞ്ചേരി റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പണി പൂർത്തീകരിക്കുന്നത് വരെ ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് തൃശൂർ ടൗൺ സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു. 'സംസ്ഥാന ബജറ്റ് സർവിസ് പെൻഷൻകാരെ അവഗണിച്ചു' തൃശൂർ: സൗജന്യ ചികിത്സ പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്താത്ത സംസ്ഥാന ബജറ്റ് സർവിസ് പെൻഷൻകാരെ അവഗണിച്ചതായി കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല നേതൃയോഗം കുറ്റപ്പെടുത്തി. വരുമാന നികുതിയുടെ പരിധി വർധിപ്പിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിലും യോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി. പോളച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എ. രാധാകൃഷ്ണൻ, പി.എസ്. സുന്ദരൻ, കെ.ജി. ഉണ്ണികൃഷ്ണൻ, എം.കെ. കുമാരൻ, എ.ജി. നാരായണൻ, എം.എഫ്. ജോയ്, വി.കെ. ജയരാജൻ, വി.സി. ജോൺസൺ, പി.എ. ജനാർദനൻ, കെ.ജി. മുരളീധരൻ, കെ.സി. ദേവസിക്കുട്ടി, സി.എച്ച്. രാജേന്ദ്രപ്രസാദ്, കെ.സി. മൈത്രി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.