തൊഴിലാളി പെന്‍ഷൻ നിബന്ധനകള്‍ക്ക് വിധേയമാക്കരുത്​ ^കെ.പി. രാജേന്ദ്രന്‍

തൊഴിലാളി പെന്‍ഷൻ നിബന്ധനകള്‍ക്ക് വിധേയമാക്കരുത് -കെ.പി. രാജേന്ദ്രന്‍ തൃശൂർ: സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ നിബന്ധനകള്‍ക്ക് വിധേയമാക്കാനുള്ള സംസ്ഥാന സര്‍ക്കാറി​െൻറ തീരുമാനം പിന്‍വലിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ല പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ-് എ.എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി സംഘടന റിപ്പോര്‍ട്ടും ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വല്‍സരാജ്, ബി.കെ.എം.യു സംസ്ഥാന പ്രസിഡൻറ്-് എ.കെ. ചന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി എന്നിവര്‍ സംസാരിച്ചു. ജില്ല ജോയൻറ്‌ സെക്രട്ടറി എം.ആര്‍. ഭൂപേഷ് സ്വാഗതവും മണ്ഡലം സെക്രട്ടറി എം. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.എന്‍. രാജന്‍ (പ്രസി.), എ.എം. പരമന്‍, ലാസർ ചെറുവത്തൂര്‍, ജെയിംസ്‌ റാഫേല്‍, വി.കെ. ലതിക, കെ.കെ. സുധീരന്‍, ശ്രീജ പ്രതാപന്‍ (വൈസ് പ്രസി.), കെ.ജി. ശിവാനന്ദന്‍ (സെക്ര.), എം.ആര്‍. ഭൂപേഷ്, പി.ജി. മോഹനന്‍, പി.കെ. കൃഷ്ണന്‍, പി. ശ്രീകുമാര്‍, സി.സി. മുകുന്ദന്‍, ടി.കെ. സുധീഷ് (ജോ. സെക്ര.), കെ.എം. ജയദേവന്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.