ഇതര സംസ്ഥാന തൊഴിലാളികൾക്ക്​ തിരിച്ചറിയൽ കാർഡ് വിതരണം

എരുമപ്പെട്ടി: ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ വകുപ്പി​െൻറ തിരിച്ചറിയൽ കാർഡ് വിതരണവും ബോധവത്കരണ ക്ലാസും ആവാസ് രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി അസി. ലേബർ ഓഫിസർ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.വി. ജയ്സൻ, പി.എം. ഷൈല എന്നിവർ സംസാരിച്ചു. തയ്യൂർ ഗവ. ഹൈസ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു എരുമപ്പെട്ടി: തയ്യൂർ ഗവ. ഹൈസ്കൂളി​െൻറ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി എ.സി. മൊയ്തീനും ഹൈടെക് ക്ലാസ് റൂം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ, ജില്ല പഞ്ചായത്തംഗം കല്ല്യാണി എസ്. നായർ, ബ്ലോക്ക് പഞ്ചായത്തംഗം കുര്യാക്കോസ് ജോൺ, സ്വപ്ന രാമചന്ദ്രൻ, ഡെയ്സി ഡേവീസ്, ടി.കെ. മുരളി, എ.എസ്. ചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് ടി.കെ. സുഭാഷ്, രവി അമ്പക്കാട്ട്, ടി.കെ. നമ്പീശൻ, രാജൻ പഴവൂർ, പ്രധാനാധ്യാപകൻ എം. സുരേഷ്, ഗിരിജ ശങ്കരനാരായണൻ, ബിന്ദു ഗിരീഷ്, എൽസി എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം വിരമിച്ച പ്രധാനാധ്യാപിക എം. ചന്ദ്രികയെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.