സിനിമ-സീരിയൽ രംഗത്ത് െഎ.എൻ.ടി.യു.സിക്ക് സംഘടന തൃശൂർ: ഇൻഡിപെൻറൻറ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ (ഇഫ്റ്റ) എന്ന പേരിൽ സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനക്ക് െഎ.എൻ.ടി.യു.സി രൂപം നൽകി. ഇൗ രംഗത്തെ ചൂഷണവും പണക്കൊഴുപ്പും അരക്ഷിതാവസ്ഥയും അടക്കമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും പരിഹാരം കാണുകയുമാണ് ലക്ഷ്യമെന്ന് െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുറച്ച് കാലമായി സിനിമ, സീരിയൽ രംഗത്തെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് സംഘടനക്ക് രൂപം നൽകിയത്. ഇൗ വ്യവസായത്തെ വമ്പന്മാർ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. താരസംഘടന ഉൾപ്പെടെ നവാഗതർക്ക് അയിത്തം കൽപിച്ച് പണം വാരിക്കൂട്ടാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. അവശത അനുഭവിക്കുന്നവർക്ക് ആശ്വാസ നടപടി ഇല്ലാതായി. ഇൗ സാഹചര്യത്തിലാണ് സാേങ്കതിക വിഭാഗം ജീവനക്കാരും കലാകാരന്മാരുമടക്കം എല്ലാവരെയും ഒന്നിപ്പിച്ച് സംഘടന രൂപവത്കരിക്കുന്നത്. മാർച്ചിൽ കൊച്ചിയിൽ സംസ്ഥാന കൺവെൻഷൻ ചേരും. പ്രമുഖ സിനിമ പ്രവർത്തകർ സംഘടനയുടെ ഭാഗമാവും. ഇത്തവണ സംസ്ഥാന ബജറ്റിൽ സിനിമ മേഖലക്ക് വിഹിതം നീക്കിവെച്ചിട്ടില്ല. ബജറ്റ് ചർച്ച പൂർത്തിയാകുന്ന മുറക്ക് ആ പ്രശ്നം പരിഹരിക്കണം. പരമാവധി ആറു മാസം സമയമെടുത്ത് ഇൗ മേഖലയെക്കുറിച്ച് ത്രികക്ഷി സമിതിയെ നിയോഗിച്ച് സർക്കാർ പഠിക്കണം. മാന്യമായ വേതന ക്രമവും ക്ഷേമനിധിയും വനിത പ്രവർത്തകർക്ക് സുരക്ഷിതത്വവും വേണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ആർ. ചന്ദ്രശേഖരനാണ് 'ഇഫ്റ്റ'പ്രസിഡൻറ്. അനിൽ രാഘവ്, ടി.വി. പുരം രാജു (വർക്കിങ് പ്രസി), രാജു പ്രണവം, മിനി പാലക്കാട്, വിനു വിദ്യാധരൻ (വൈസ് പ്രസി.), വി.ആർ. പ്രതാപൻ, രാജീവ് സൂര്യൻ, പ്രമോദ് കോട്ടപ്പള്ളി (ജന. സെക്ര.), ടിജോ ജോൺ, അരുൺ ഗോപിനാഥ്, ലിഞ്ചു എസ്തപ്പാൻ (ജോ. സെക്ര.), രാജു ചന്ദ്ര (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ. വാർത്തസമ്മേളനത്തിൽ െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി, പ്രമോദ് കോട്ടപ്പള്ളി, അനിൽ രാഘവ്, വി.ആർ. പ്രതാപൻ, രാജീവ് സൂര്യ, രാജു ജേക്കബ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.